കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ അര്‍ജുന്റെ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ കണ്ടെത്തി. കയര്‍ അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയിരുന്നതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് അര്‍ജുന്റെ ലോറിയുമായി ബന്ധപ്പെട്ട ഒരു വസ്തു കണ്ടെത്തിയെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്. ഇനിയുള്ള തിരച്ചിലിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമാണ് ഈ കണ്ടെത്തല്‍. നേരത്തെ നേവിയുടെ തെരച്ചില്‍ ഒരു ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അത് അര്‍ജുന്റെ ലോറിയിലേതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഭാഗങ്ങളല്ല എന്നാണ് ഉടമ മനാഫ് വ്യക്തമാക്കിയത്. ലോറിയുടെ ലോഹഭാഗം തന്നെയാണ് കണ്ടെത്തിയതെന്നും, അപകടത്തില്‍പ്പെട്ട മാറ്റേതെങ്കിലും ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് വിവരിച്ചു. തിരച്ചിലില്‍ കണ്ടെത്തിയ കയര്‍ താന്‍ തന്നെ വാങ്ങിക്കൊടുത്തതാണെന്നും അര്‍ജുന്‍ ഓടിച്ച ലോറിയില്‍ തടി കെട്ടിയിരുന്നതാണ് അതെന്നും മനാഫ് വ്യക്തമാക്കി.
അതിനിടെ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഡ്രഡ്ജര്‍ എത്തിക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഗോവയില്‍ നിന്നാണ് ഡ്രഡ്ജര്‍ എത്തിക്കുന്നത്. തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാന്‍സ്‌പോര്‍ട്ടേഷന് ചെലവ് വരുന്നത്. ജലമാര്‍???ഗത്തിലായിരിക്കും ഡ്രഡ്ജര്‍ എത്തിക്കുകയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു.