ദില്ലി: ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകര സംഘടനയായ അല്‍ ഖായിദ. സംഘടനയുടെ ഇന്ത്യന്‍ ഉപഭൂകണ്ഡ വിഭാഗായ അല്‍ - ഖായിദ ഇന്‍ ദി ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓപറേഷന്‍ സിന്ദൂറിനെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് ആഹ്വാനം. മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്ത പുറത്തു വിട്ടത്.