രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 27 മാസത്തെ ഉയർന്ന നിലാവരത്തിലേയ്ക്ക് കുതിക്കുന്നു.


ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പം ഉയർന്നുനിലവാരത്തിൽ  എത്തി. ജനുവരിയിലെ 2.03ശതമാനത്തിൽനിന്ന് ഫെബ്രുവരിയിൽ 4.17 ശതമാനമായാണ് ഉയർന്നത് .ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻകാരണം. ഉള്ളി, പയർവർഗങ്ങൾ, പഴം, തുണിത്തരം, രാസവസ്തുക്കൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലവർധനവാണ് സൂചികയിൽ പ്രതിഫലിച്ചത്.  കഴിഞ്ഞ വാരാന്ദ്യത്തിൽ  പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.03ശതമാനമായും ഉയർന്നിരുന്നു. മൂന്നുമാസത്തിനിടെയുള്ള ഉയർന്ന നിരക്കാണിത്.  16 മാസത്തെ താഴ്ന്ന നിരക്കായ 4.06ശതമാനമായിരുന്നു ജനുവരിയിൽ രേഖപ്പെടുത്തിയത്.  ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതാണ് ഉപഭോക്തൃ  വിലസൂചികയിലും പ്രതിഫലിച്ചത്. രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ മൈനസ് 1.6ശതമാനം വളർച്ചയാണ് ജനുവരിയിലുണ്ടായത്. ഡിസംബറിൽ ഒരുശതമാനം വളർച്ചരേഖപ്പെടുത്തിയശേഷമാണ് ജനുവരിയിലെ ഇടിവ്.  കഴിഞ്ഞവർഷം ജനുവരിയിൽ വ്യാവസായിക ഉത്പാദനം 2.2ശതമാനമായിരുന്നു. കേന്ദ്ര ഗെവേര്മെന്റ് ഇത് സസൂഷ്മം നിരീക്ഷിക്കുന്നുണ്ട് .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media