ദുബൈ:ലൈഫ് മിഷന്‍ കേസിലേത് അടക്കമുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി രംഗത്ത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി സമന്‍സ് അയച്ചോ എന്ന ചോദ്യത്തിന് ദുബായില്‍ മറുപടി പറയുകയായിരുന്നു യൂസഫലി. സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോട് ചോദിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുന്നവര്‍ക്കൊന്നും മറുപടി പറയുന്നില്ലെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തില്‍ പലതും കേള്‍ക്കേണ്ടി വരും. വിമര്‍ശനങ്ങള്‍ കേട്ട് പിന്തിരിയുന്ന ആളല്ല താന്‍ എന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.