വിസി നിയമനം ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റാന്‍ തമിഴ്‌നാട് സഭയില്‍ പ്രമേയം ഉടന്‍ 



ചെന്നൈ: സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണറില്‍  നിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റാന്‍ നീക്കവുമായി തമിഴ്‌നാട്  അധികാരം ഗവര്‍ണറില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നതായി മുഖ്യമമന്ത്രി എം കെ സ്റ്റാലിന്‍  പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. മാര്‍ച്ചിലെ നിയമസഭയില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊന്മുടി പറഞ്ഞു. പല സംസ്ഥാനങ്ങളിലും വിസിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ 1949 മുതല്‍ വിസി നിയമനം മുഖ്യമന്ത്രിയാണ് നടത്തുന്നതെന്നും പൊന്മുടി പറഞ്ഞു. 
 
വിസി നിയമനാധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായാല്‍ കാലതാമസമില്ലാതെ നിയമനങ്ങള്‍ നടത്താമെന്നാണ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഭവത്തോട് പ്രതികരിച്ചത്. എന്നാല്‍ ഇത് നിയമനങ്ങളിലെ ക്രമക്കേടിന് കാരണമാകുമെന്നായിരുന്നു അണ്ണാ യൂനിവേഴ്‌സിറ്റി മുന്‍ വിസി ബാലഗുരുസ്വാമിയുടെ പ്രതികരണം. നിലവില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവാദം നിലനില്‍ക്കെയാണ് ഇതേ വിഷയം സൂചിപ്പിച്ചുകൊണ്ട് തമിഴ്‌നാടിന്റെ നീക്കം. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media