നിപ്പയില്‍ ആശ്വാസം; 20 പേരുടെ  ഫലങ്ങള്‍ കൂടി നെഗറ്റീവ് 


കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതിയില്‍ ആശ്വാസം. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുനെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ്  നെഗറ്റീവായിരിക്കുന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.

മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Read Also : നിപ; ആദ്യഘട്ടത്തില്‍ കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കേണ്ടതില്ല: മൃഗസംരക്ഷണ വകുപ്പ്

ജീവികളുടെ സാമ്പിള്‍ ശേഖരണം സംബന്ധിച്ച കാര്യത്തില്‍ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു.കൂടാതെ ഭോപ്പാലില്‍ നിന്നുള്ള എന്‍ഐവി സംഘവും സംസ്ഥാനത്ത് എത്തും. വവ്വാലുകളില്‍ നിന്ന് ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിക്കും. നിയന്ത്രണങ്ങള്‍ ഏത് രീതിയില്‍ തുടരണമെന്നതില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം മാത്രമാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media