സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4490 രൂപയായി. കഴിഞ്ഞ രണ്ടു ദിവസമായി ഗ്രാമിന് 4560 രൂപയും പവന് 36,000 രൂപയുമായിരുന്നു സ്വർണവില. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർദ്ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു.
30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിൽ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നാം തീയതിയാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. എന്ന് 35200 രൂപയായിരുന്നു പവന് വില.