പൂഞ്ച് ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നേരത്തെ പൂഞ്ച് ജില്ലയില്‍ സൈന്യം നടത്തിയ പരിശോധനയില്‍ വലിയ തോതിലുള്ള സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയിരുന്നു.
രത്തന്‍ഗീറിലെ സാവല്‍കോട്ട് വനമേഖലയില്‍ ഐഇഡി മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പൂഞ്ചില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സേനയുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിനിടെയാണ് മരത്തില്‍ ഘടിപ്പിച്ച നിലയില്‍ ഐഇഡി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇത് നിര്‍വീര്യമാക്കുകയായിരുന്നു.
അതേസമയം, ജമ്മു കശ്മീരില്‍ തുടരുന്ന തുടര്‍ച്ചായായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. കാശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ശ്രീനഗറില്‍ ചേരും.