ഇലക്ട്രല്‍ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വന്നേക്കും, കള്ളപ്പണം വരുന്നത് ചെറുക്കുമെന്ന് നിര്‍മല സീതാരാമന്‍



തിരുവനന്തപുരം: തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അക്രമം ജനാധിപത്യവിരുദ്ധമെന്നും ?ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താന്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്.  പ്രതിഷേധങ്ങള്‍ക്കും എതിര്‍ അഭിപ്രായങ്ങള്‍ക്കും ജനാധിപത്യത്തില്‍ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. ആക്രമണങ്ങള്‍ താന്‍ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 


രാജ്ഭവന് കിട്ടേണ്ട പണം പോലും അനുവദിക്കുന്നില്ലെന്ന കാര്യങ്ങള്‍ ഒക്കെ മാധ്യമങ്ങള്‍ തന്നെ റിപോര്‍ട്ട് ചെയ്തതാണ്. പ്രധാനമന്ത്രിയെ താന്‍ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. പക്ഷെ രാഷ്ട്രപതിക്ക് എല്ലാ മാസവും റിപോര്‍ട്ട് നല്‍കുന്നുണ്ട്. ആ റിപ്പോര്‍ട്ടില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ?ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. 

ഗവര്‍ണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതെന്ന് പ്രധാനമന്ത്രി ഏഷ്യാനറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ശത്രുരാജ്യങ്ങള്‍ പോലും നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കുമെന്നും ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അവഹേളനത്തെക്കുറിച്ച് ?ഗവര്‍ണര്‍ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. 

ആരിഫ് മുഹമ്മദ് ഖാന്‍ എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെയ്ക്കുകയാണ്. നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാല്‍ എന്താകും അവസ്ഥയെന്നും പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി ചോദിച്ചിരുന്നു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media