ഇഡി റെയ്ഡില്‍ പ്രതിഷേധമാര്‍ച്ച്: പി.രാജീവിനും എം. സ്വരാജിനുമെതിരെ കേസ്
 


 


കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് എറണാകുളത്ത് മാര്‍ച്ച് നടത്തിയ സി.പി.ഐ(എം) നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുണ്‍ കുമാര്‍, മുന്‍ എം.എല്‍.എ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സിപിഎം എറണാകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച് പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായും, വലിയ രീതിയിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ചതായും എഫ്.ഐ.ആറില്‍ കുറ്റപ്പെടുത്തുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷന്‍ 173 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, ബിഎന്‍എസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്സ് ആക്ട് സെക്ഷന്‍ 6 ഉം ചുമത്തിയിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media