മോഹന്‍ലാലിന്റെ വ്യക്തി അവകാശം ലംഘിച്ച ലിങ്കുകള്‍ യുട്യൂബും ഇന്‍സ്റ്റഗ്രാമും നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി
 


ദില്ലി: വ്യക്തി അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നടപടിയുമായി ദില്ലി ഹൈക്കോടതി. മോഹന്‍ലാല്‍ സമര്‍പ്പിച്ച ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി. വ്യക്തി അവകാശം ലംഘിച്ച എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നായിരുന്നു മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം. എഐ ഉപയോ?ഗിച്ച് ശബ്ദം ക്ലോണ്‍ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോ?ഗിക്കുന്നുവെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. മെറ്റയടക്കം സോഷ്യല്‍ മീഡിയ ഭീമന്‍മാരെ എതിര്‍കക്ഷിയാക്കി കൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയത്. ദില്ലി ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിം?ഗാണ് കേസ് പരി?ഗണിച്ചത്. കേസില്‍ മോഹന്‍ലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരന്‍, സ്മിത ദാമോദരന്‍ നായര്‍ എന്നിവര്‍ ഹാജരായി.

എന്തിനാണ് മോഹന്‍ലാലിന്റെ ചിത്രം അനുവാദം ഇല്ലാതെ ഉപയോഗിച്ചത് എന്ന് ഓണ്‍ലൈന്‍ ഇകോമേഴ്‌സ് സ്ഥാപനത്തോട് കോടതി ചോദിച്ചു. അനധികൃതമായി ഉപയോഗിച്ചത് മാറ്റുമെന്ന് ഓണ്‍ലൈന്‍ സ്ഥാപനം മറുപടി നല്‍കി. വ്യക്തി അവകാശത്തെ ലംഘിച്ച ലിങ്കുകള്‍ മാറ്റിയതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എതിര്‍ക്ഷികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇന്ന് നാലരയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കേസ് ജൂലായ് നാലിന് വീണ്ടും പരിഗണിക്കും.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media