പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്; ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പ്രതി  അറസ്റ്റില്‍
 



മലപ്പുറം: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റിട്ട പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷന്‍ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറത്ത് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അല്‍പസമയത്തിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതേസമയം സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ പ്രതി ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 

ജനുവരി 31ന് പണക്കാടിന്റെ ബന്ധുവിനെ വിളിച്ച് വരുത്തുകയും സാദിഖലി തങ്ങളുടെ വ്യാജമായിട്ടുള്ള ചില ചിത്രങ്ങള്‍ കാണിച്ച് ഇത് മോശം രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ 15 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വ്യാജമായ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി അതില്‍ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media