അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് തകര്‍പ്പന്‍ ജയം
 



വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്കന്‍ ജനത. യുഎസ് കോണ്‍ഗ്രസിന്റെ  ഇരു സഭകളിലും ട്രംപിന്റെ  റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയം ആണ് ഡമോക്രാറ്റുകള്‍ നേടിയത്. ട്രംപി്‌ന്റെ  വിശ്വസ്തനായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒട്ടേറെ പ്രമുഖര്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ഡോണള്‍ഡ് ട്രംരിന്റെ ഭരണശൈലിക്ക് അമേരിക്കന്‍ ജനത ബാലറ്റിലൂടെ നല്‍കിയത് കനത്ത തിരിച്ചടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. യുഎസ് സെനറ്റിലും ജനപ്രതിനിധിസഭയിലും ഇനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആധിപത്യമായിരിക്കും. ടെക്‌സസ്, കാന്‍സസ്, സൗത്ത് കരോലിന, ഒഹായോ, നോര്‍ത്ത് കരോലിന, ഐയോവ എന്നീ പരമ്പരാഗത ശക്തി കേന്ദ്രങ്ങള്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍പാര്‍ട്ടിക്ക് നഷ്ടമായി. ഇവിടെയെല്ലാം ഡെമോക്രാറ്റുകള്‍ നേടിയത് ചരിത്ര വിജയമാണ്. ഭൂരിപക്ഷത്തിന് 218 സീറ്റു വേണ്ട ജനപ്രതിനിധി സഭയിലും ഡമോക്രാറ്റുകള്‍ നേടിയത് മിന്നും ജയം നേടി. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് പടയോട്ടത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്.


ഒഹായോ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിശ്വസ്തനായ വിവേക് രാമസ്വാമി ദയനീയമായി തോറ്റു.ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ആമി ആക്ടന് ആണ് ഇവിടെ വിജയിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ടെക്‌സസില്‍ സെനറ്റ്, ഗവര്‍ണര്‍ എന്നീ രണ്ടു സ്ഥാനങ്ങളും ഡമോക്രാറ്റുകള്‍ നേടി. സൗത്ത് കരോലിനയില്‍ 1998-ന് ശേഷം ആദ്യമായാണ് സെനറ്റിലേക്ക് ഡെമോക്രാറ്റ് വിജയം നേടുന്നത്. കാന്‍സസില്‍ 100 വര്‍ഷങ്ങള്‍ക്ക് ശേഷവും. കൂടാതെ, ജോര്‍ജിയ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായി. ന്യൂ ഹാംഷെയര്‍ സെനറ്റ് സീറ്റില്‍ ജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് പപ്പാസ് സെനറ്റില്‍ എത്തുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗി ആയി.

അതിനിടെ, താന്‍ ഒരു സ്ഥാനാര്‍ഥി ആയി ബാലറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ വിജയം നെടുമായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഡെമോക്രാറ്റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് സമ്മതിച്ച ട്രംപ് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് പാസാക്കുന്ന നിയമങ്ങള്‍ തടയാന്‍ തനിക്ക് 'വീറ്റോ' അധികാരമുണ്ടെന്ന് സൂചിപ്പിച്ച് 'VETO' എന്നെഴുതിയ തൊപ്പിയുടെ ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media