മങ്ങിയ പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്ക്കുന്നു

കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി  


കാഴിക്കോട്: ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവന്‍ പകര്‍ന്ന് വി ഡി സതീശന്റെ കനി ബജറ്റ്. തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. കേരളം കാലങ്ങളായി കാത്തിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് ലെറ്റ് മെട്രോ പ?ദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വിഡി സതീശന്‍ പുതുക്കിയ ബജറ്റില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ലെറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് (DRP) തയ്യാറാക്കി വരുന്നതായി മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതിയുടെ സാധ്യതാ പഠനത്തിനുള്ള കാര്യങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യ വികസനത്തില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ മുന്‍പന്തിയില്‍ എത്തിക്കുന്നതിനായി പ്രഖ്യാപിച്ച ഈ പദ്ധതികള്‍, വിവിധ സര്‍ക്കാരുകളുടെ വാ?ഗ്ദാനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ഇതുവരെ നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതുമായ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലി (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്)നാണ് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ മൂന്ന് മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏല്‍പിക്കാന്‍ ധാരണയായിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media