പ്രായം കാര്യമായി ബാധിക്കാത്ത ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വയസ്സ് 69 ആയെങ്കിലും, ഇന്നും ആ ചുറുചുറുക്കിന് ഒരു കുറവും വന്നിട്ടില്ല. അതേസമയം, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, ദിനചര്യയെ കുറിച്ചും ആളുകള്‍ക്ക് വളരെയൊന്നും അറിയില്ല.
പുടിന്‍ രാത്രി വൈകി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് എന്നാണ് ജൂഡ പറയുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഉണരുന്നതും വൈകിയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹം എഴുന്നേല്‍ക്കുന്നത്. എഴുന്നേറ്റ ഉടന്‍ തന്നെ ഭക്ഷണം കഴിക്കുന്ന പുടിന്‍ ഒരു വലിയ പ്ലേറ്റ് ഓംലെറ്റോ, ഒരു വലിയ ബൗള്‍ ഓട്‌സോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇതോടൊപ്പം കോട്ടേജ് ചീസും, കാടമുട്ടയും നിര്‍ബന്ധമാണ്. അവസാനം ഒരു കപ്പ് കാപ്പിയും കുടിക്കുന്നു. റഷ്യയിലെ മത നേതാവായ പാത്രിയാര്‍ക്കീസ് കിറിലിന്റെ കൃഷിഭൂമിയില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് പുടിന്‍ ദിവസവും കഴിക്കുന്നത്.
ബീറ്റ്‌റൂട്ട്, റാഡിഷ് എന്നിവയുടെ ജ്യൂസ് കുടിക്കുന്നു്. ഭക്ഷണമൊക്കെ കഴിച്ചാല്‍ പിന്നെ വ്യായാമത്തിനുള്ള സമയമായി. നീന്തല്‍ക്കുളത്തില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന പുടിന്‍ ദിവസവും 2 മണിക്കൂര്‍ നീന്തുന്നു. നീന്തലിനുശേഷം ഭാരമുയര്‍ത്തിയുള്ള വ്യായാമങ്ങളും ചെയ്യുന്നു. ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ സൂക്ഷിക്കാന്‍ പുടിന്‍ തന്റെ ശാരീരികക്ഷമതയില്‍ വളരെയധികം ശ്രദ്ധിക്കാറുണ്ടെ്
സാധാരണയായി പ്രഭാതങ്ങളില്‍ പുടിന്‍ തനിച്ചായിരിക്കും. പുടിന്റെ നായ കോണിയാണ് അദ്ദേഹത്തിന്റെ അപ്പോഴുള്ള കൂട്ട്. പുടിന്‍ നീന്താന്‍ തുടങ്ങുമ്പോള്‍ കോണി നീന്തല്‍ക്കുളത്തിനരികില്‍ കാത്തിരിക്കുന്നു എന്ന് സ്റ്റീവന്‍ പറയുന്നു. ഒക്കെ കഴിയുമ്പോള്‍, സമയം ഉച്ചകഴിയും. അതിനുശേഷം മാത്രമേ അദ്ദേഹം തന്റെ ഔദ്യോഗിക ജോലി ആരംഭിക്കുകയുള്ളൂ.
വ്യായാമത്തിന് ശേഷമുള്ള യോഗത്തില്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്, അതും പ്രശസ്ത ഇറ്റാലിയന്‍ കമ്പനിയായ കിറ്റന്‍ ആന്‍ഡ് ബ്രിയോണിയുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍. തുടര്‍ന്ന്, അദ്ദേഹത്തിന്റെ ജീവനക്കാര്‍ തയ്യാറാക്കിയ ലഘു കുറിപ്പുകള്‍ പുടിനെ വായിച്ച് കേള്‍പ്പിക്കും. ഈ ഹ്രസ്വ കുറിപ്പുകളില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ഇന്റലിജന്‍സ് ഇന്‍പുട്ടുകളും ഉള്‍പ്പെടുന്നു. ഇത് കൂടാതെ, റഷ്യന്‍ മാധ്യമങ്ങളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നുമുള്ള ക്ലിപ്പുകളും അദ്ദേഹം കാണും.