ഏറ്റവും ധനികനായ പ്രഫഷണല്‍ മാനെജര്‍
മലയാളി; ആസ്തി 11,300 കോടി രൂപ
കൊച്ചി: മാനേജ്‌മെന്റ് ജോലികളിലെ ഗ്ലാമര്‍ തസ്തികകളില്‍ ഒന്നാണ് പ്രഫഷണല്‍ മാനേജരുടേത്. ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിയ്ക്കുന്ന മാനേജര്‍മാര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ ലക്ഷങ്ങളാണ് പ്രതിഫലം നല്‍കുന്നത്. വാര്‍ഷിക വരുമാനം കോടികളും. ഇതിന് എല്ലാം പുറമേ കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ഓഹരി വിഹിതവും ഇന്‍സെന്റീവുകളുമൊക്കെ വേറെയും. പ്രഫഷണലിസവും മാനേജ്‌മെന്റ് വൈദഗ്ധ്യവും സമന്വയിപ്പിച്ച് ഒരു കമ്പനിയുടെ അഭവാജ്യഘടകമായി നില്‍ക്കുന്ന പ്രഫഷണല്‍ മാനേജര്‍മാര്‍ നിരവധിയുണ്ട് ഇന്ത്യയില്‍. ഏറ്റവും ധനികരായ രണ്ടു പ്രഫഷണല്‍ മാനേജര്‍മാരെ അറിയ
2020-ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികനായ പ്രഫഷണല്‍ മാനേജര്‍ ഒരു മലയാളിയാണ്. തോമസ് കുര്യന്‍. 11,300 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.ന്യൂയോര്‍ക്കിലെ മക്കെന്‍സി കമ്പനിയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. എംബിഎ ബിരുദാനന്തര ബിരുദധാരിയായ കുര്യന്‍ ഒറാക്കിള്‍ കോര്‍പ്പറേഷനിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഓറാക്കിള്‍ ഓഹരികളിലൂടെയാണ് അദ്ദേഹം സമ്പത്തിലധികവും സ്വരുക്കൂട്ടിയതുംഐഐടി മദ്രാസ് പൂര്‍വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം ഇലക്ട്രിയ്ക്കല്‍ എന്‍ജിനിയറിങ് ബിരുദധാരി കൂടെയാണ്. ഇപ്പോള്‍ ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ്.
ഏറ്റവും സമ്പന്നരായ പ്രഫണല്‍ മാനേജര്‍മാരില്‍ രണ്ടാം സ്ഥാനത്ത് ഒരു വനിതയാണ്. ജയശ്രീ ഉള്ളാല്‍. ആറിസ്റ്റ നെറ്റ്‌വര്‍ക്ക്‌സ് എന്ന സ്ഥാപനത്തിന്റെ മേധാവിയായ ജയശ്രീയുടെ മൊത്തം ആസ്തി 9,100 കോടി രൂപയോളമാണ്. 2014-ല്‍ ജയശ്രീയുടെ നേതൃത്വത്തില്‍ ആണ് അറിസ്റ്റ നെറ്റ്‌വര്‍ക്ക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറായത്. നെറ്റ്‌വര്‍ക്കിങ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ അഞ്ചു വ്യക്തികളുടെ ഫോബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ വംശജയായ ജയശ്രീയുമുണ്ടായിരുന്നു. 2008-ലാണ് അറിസ്റ്റ നെറ്റ്‌വര്‍ക്കിന്റെ അമരത്ത് എത്തുന്നത്. ലണ്ടനില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന ജയശ്രീ വിദേശ സര്‍വകലാശാലകളില്‍ നിന്നാണ് എന്‍ജിനിയറിങ്, മാനേജ്‌മെന്റ് ബിരുദങ്ങള്‍ സ്വന്തമാക്കുന്നത്.