കേരളാ പോലീസ് ഒരു വര്‍ഷം 'പറന്നു പൊടിച്ചത് ' 22 കോടി
കോഴിക്കോട്: ആകാശത്ത് പറന്നു നടന്ന് ഒരു വര്‍ഷംത്തിനകം കേരളാ പോലീസ് പൊടിച്ചത് 22 കോടി. പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാവാവാതെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ ധൂര്‍ത്ത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നീ അടിയന്തരാവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് പെലികോപ്ടര്‍ വാടകയ്‌ക്കെടുത്തിരുന്നത്. എന്നാല്‍ ഈ ഘട്ടങ്ങളിലൊ, മാവോയിസ്റ്റി വേട്ടക്കോ വാടകയ്‌ക്കെടുത്ത ഈ ഹെലികോപ്ടര്‍ ഉപയോഗിച്ചതായി കണ്ടിട്ടില്ല.
വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് കഴിഞ്ഞ ഒരു വര്‍ഷം 22 കോടി ഹെലികോപ്റ്റര്‍ പറത്താന്‍ ചെലവായ കാര്യ വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാലയളവില്‍ ഹെലികോപ്ടര്‍ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചുവെന്നുമുള്ള ചോദ്യങ്ങള്‍ക്ക് പോലീസിന് മറുപടിയുമില്ല.
കൊവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ദില്ലിയിലെ പൊതുമേഖലാ സ്ഥാപനമായ പവന്‍ഹന്‍സില്‍ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂര്‍ പറത്താന്‍ 1.44 കോടി വാടകയും അതില്‍ കൂടുതലായാല്‍ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.
ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉള്‍പ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.