രാജ്യത്ത് കയറ്റുമതിയിൽ വൻ വർധനവ്.


കോവിഡിന്റെ  പ്രതിസന്ധിയിലും  രാജ്യത്ത് കയറ്റുമതിയിൽ വൻ വർധനവ്. ജൂൺ ആദ്യ ആഴ്ചയിൽ മാത്രം 52.39 ശതമാനം വർധനവാണ് രാജ്യത്ത് കയറ്റുമതിയിൽ ഉണ്ടായതെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ജ്വല്ലറി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ കയറ്റുമതിയിൽ പ്രകടമായ വർധനവ് രേഖപ്പെടുത്തി.

 രാജ്യത്തെ  കയറ്റുമതി ഈ മാസം ആദ്യ ആഴ്ചയില്‍ 52.39 ശതമാനം ഉയര്‍ന്ന് 7.71 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 1-7 കാലയളവില്‍ ഇറക്കുമതി 83 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലുമെത്തി. യുഎസ്, യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 60 ശതമാനം (500 മില്യണ്‍ ഡോളര്‍), 57.86 ശതമാനം (173 മില്യണ്‍ ഡോളര്‍), 212 ശതമാനം (166.3 ഡോളര്‍ മില്യണ്‍) എന്നിങ്ങനെയായി കണക്കുകൾ പറയുന്നു. പ്രധാനമായും എഞ്ചിനീയറിങ് മേഖലയിലാണ് കയറ്റുമതി വർധിച്ചത്, 51.7 ശതമാനം. ഏകദേശം 741.18 മില്ല്യൺ ഡോളർ. ജ്വല്ലറി മേഖലയിലെ കയറ്റുമതി 96.38 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 69.53 ശതമാനവും ഉയർന്നു. അതേസമയം ഇരുമ്പ് അയിര്, എണ്ണ വിത്ത്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു. പെട്രോളിയം, ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 135 ശതമാനം ഉയര്‍ന്ന് 1.09 ബില്യണ്‍ ഡോളറിലെത്തി. ഇലക്ട്രോണിക് വസ്തുക്കളുടെയും മുത്തുകളുടെയും ഇറക്കുമതി യഥാക്രമം 45.85 ശതമാനം ഉയര്‍ന്ന് 324.77 മില്യണ്‍ ഡോളറായും 111 ശതമാനം ഉയര്‍ന്ന് 294 മില്യണ്‍ ഡോളറുമായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media