ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു
അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സ് സെയ്ഷല്‍സിലേക്കു കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 7 മുതല്‍ ആഴ്ചയില്‍ 5 വിമാന സര്‍വീസുണ്ടായിരിക്കും. ഹാഫ് ടേം ഹോളിഡേയോട് അനുബന്ധിച്ച് 15 മുതല്‍ 24 വരെ 7 അഡീഷനല്‍ വിമാനങ്ങളും സര്‍വീസ് നടത്തും.
വാക്‌സീന്‍ എടുത്ത യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സെയ്ഷല്‍സിലേക്കു പോയി വരാമെന്നും തിരിച്ചെത്തുന്നവര്‍ക്കു ക്വാറന്റീനില്ലെന്നും സെയില്‍സ് ആന്‍ഡ് കാര്‍ഗോ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഡ്രൂ പറഞ്ഞു. യാത്രയ്ക്കു മുന്‍പ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.