സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ച; സര്‍ക്കാര്‍ ഉത്തരവിറക്കി .
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. നാളെയായിരുന്നു സര്‍ക്കാര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചെവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
അതേസമയം ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഐഎംഎ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഡല്‍ഹി മലയാളിയാ പി കെ ഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയത്. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നുവെന്ന് പി കെ ഡി. നമ്പ്യാര്‍ ആരോപിച്ചു.
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ നല്‍കിയത്. 18,19,20 ദിവസങ്ങളിലാണ് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇതിനിടെ, ഇളവ് നല്‍കിയതിന് പിന്നാലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 വ്യക്തികള്‍ക്കെതിരെയും 14 കടകള്‍ക്കെതിരെയുമാണ് കേസ്. ആള്‍ത്തിരക്ക് കൂടിയതിനെതിരെയാണ് നടപടി.