സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 36,480 രൂപയാണ് വില. ഒരു ഗ്രാമിന് 4,560 രൂപയും . ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരേ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് 36,360 രൂപയും ഗ്രാമിന് 4,545 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1876.17 ഡോളര്‍ എന്ന നിലവാരത്തിലാണ് സ്വര്‍ണ വില.
മെയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 35,040 രൂപയായിരുന്നു വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മെയില്‍ ഇതുവരെ പവന് 1,320 രൂപയുടെ വര്‍ധനയാണുള്ളത്. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം കൂടുതല്‍ നേട്ടം തന്നെക്കും എന്ന് നിക്ഷേപകര്‍ക്കിടയില്‍ പ്രതീക്ഷയുണ്ട് . ഈ മാസവും സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്.