കൊവിഡ് ഉദ്ഭവിച്ചത് ലാബില്‍ നിന്നോ?; 90 ദിവസത്തിനുള്ളില്‍  റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍


വാഷിംഗ്ടണ്‍: കൊറോണ വൈറസ് ആരംഭിച്ചത് ചൈനയിലെ ലാബില്‍ നിന്നോ അതെ മൃഗങ്ങളില്‍ നിന്നോ എന്ന ചോദ്യവുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഇന്റലിജിന്‍സ് ഏജന്‍സികള്‍ക്ക് ബൈഡന്‍ നിര്‍ദേശം നല്‍കി.ലോകമെമ്പാടുമുള്ള 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ ഉദ്ഭവം എവിടെ നിന്നാണ് എന്ന വിഷയത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ഒരു നിഗമനത്തില്‍ എത്തിയിട്ടില്ല. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച മൃഗങ്ങളില്‍ നിന്നാണോ അതോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നിന്നാണോ എന്നതിലാണ് ഇപ്പോഴും വ്യക്തത വരാത്തത്. വ്യക്തമായ ഉത്തരംലഭിക്കേണ്ടത്് ചൈനക്കും യു.എസ്. നും അന്തിമമാണ്. മഹാമാരിയുടെ പിന്നില്‍ തങ്ങള്‍ അല്ല എന്ന നിലപാടിലാണ് ചൈന. എന്നാല്‍ ലാബില്‍നിന്നു പുറത്തുവന്ന വൈറസാണിതെന്ന നിഗമനമാണ് യുഎസിലെ റിപ്പബ്ലിക്കന്‍ പക്ഷത്തുള്ളവര്‍ പുലര്‍ത്തുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media