സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയിലൂടെ  മൂലധനം സമാഹരിക്കാനൊരുങ്ങുന്നു .


240 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. ലൈഫ്, ജനറൽ വിഭാഗങ്ങളിൽപ്പെട്ട 4 ഇൻഷുറൻസ് കമ്പനികൾക്കു മുൻഗണാനാടിസ്ഥാനത്തിൽ 28,30,18,867 ഓഹരികൾ അനുവദിച്ചുകൊണ്ടാണു സമാഹരണം. ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം ഇതിന് അനുമതി നൽകി. ബാങ്കിന് 750 കോടി രൂപയുടെ ഓഹരി മൂലധനം ഉള്‍പ്പെടെ ആകെ 1250 കോടി രൂപയുടെ മൂലധന സമാഹരണത്തിന് അനുമതിയുണ്ട്. ഇതില്‍ 240 കോടിയുടെ ഓഹരി മൂലധനമാണ് ഇപ്പോള്‍ സമാഹരിക്കുന്നത്. ബാക്കി ഓഹരി മൂലധനം അടുത്ത സാമ്പത്തിക വര്‍ഷമാകും സമാഹരിക്കുക. ഓഹരിയൊന്നിന് 8.48 രൂപ നിരക്കിലാണു വിൽപന. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കാണിത്. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില 8.75 രൂപയാണ്. കോടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിക്കും എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിക്കും 8,84,43,396 ഓഹരികൾ വീതമാണു നൽകുക. വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കാണിത്. നേരത്തെ പറഞ്ഞ മൂന്ന് കമ്പനികളിൽ നിന്ന് 225 കോടി രൂപയുടെ ഓഹരി സമാഹരണമാണ് നടക്കുക. ഐസിഐസിഐ ലൊംബാഡ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽനിന്നു 15 കോടി രൂപ ഈടാക്കി 1,76,88,679 ഓഹരികളാണ് അനുവദിക്കുക. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media