ഭീകരവാദവും വെട്ടിപ്പിടിക്കലും ഇനി ഇന്ത്യ അനുവദിക്കില്ല:പ്രധാനമന്ത്രി.
ദില്ലി: സ്വാതന്ത്രദിനത്തില്‍ ചൈനയോടും പാക്കിസ്താനോടും നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദവും വെട്ടിപ്പിടിക്കലും ഇനി ഇന്ത്യ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഭജനകാലത്ത് ജീവന്‍ വെടിഞ്ഞവരെ അനുസ്മരിച്ച പ്രധാനമന്ത്രി രാജ്യം സ്വാതന്ത്യത്തിന്റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകും എന്ന് അവകാശപ്പെട്ടു. ഇച്ഛാ ശക്തിയുള്ള സര്‍ക്കാര്‍ ജനക്ഷേമ നിയമ നിര്‍മ്മാണവും നടപ്പാക്കലും പ്രതിസന്ധികളെ കൂസാതേ യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയില്‍ 75-ാം സ്വാതന്ത്യ ദിനത്തില്‍ ദേശിയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എട്ടാം തവണയാണ് ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.