പ്രവാസികളുടെ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന
2019 ഡിസംബറിലെ കണക്കനുസരിച്ച് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,99,781 കോടി രൂപയായിരുന്നു. എന്നാല്‍ 14 ശതമാനം വര്‍ദ്ധിച്ച് ഇത് 2,22,029 കോടി രൂപയായി. ഇത് 2017ല്‍ 1.61 ലക്ഷം കോടിയും 2018 ഡിസംബറില്‍ 1.86 ലക്ഷം കോടിയായിരുന്നു. 2020 ഡിസംബറിലെ കണക്കനുസരിച്ച് പൊതുമേഖലാ വാണിജ്യ ബാങ്കുകളില്‍ 1,05,326 കോടി രൂപയുടെ പ്രവാസി നിക്ഷേപമാണുള്ളത്. കേരളത്തിലേക്കെത്തുന്ന പ്രവാസി നിക്ഷേപത്തില്‍ 52.15 ശതമാനവും സ്വകാര്യ മേഖലാ ബാങ്കുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിഹിതം 46.31 ശതമാനമാണ്.