തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അടുത്ത ലക്ഷ്യം താനും എ സി മൊയ്‌തീനുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണൻ. തങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് ഇഡി നീക്കമെന്നും കണ്ണൻ . കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിനായി എം കെ കണ്ണനോട് ഹാജറാവാന്‍ ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.