എംപിമാരുടെ സസ്‌പെന്‍ഷന്‍ മില്‍മ ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധിച്ചു
കോഴിക്കോട്: ആള്‍ കേരള മില്‍മ ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടും, രാജ്യസഭാ എം.പി യുമായ ബിനോയ് വിശ്വം അടക്കം 12 എം.പി.മാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്തതില്‍ ആള്‍ കേരള മില്‍മ ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധിച്ചു. ഇന്നലെ (22.12.21)ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ആസ്ഥാന മന്ദിരത്തില്‍ നടന്ന പ്രതിഷേധ സമ്മേളനം . സത്യന്‍ മൊകേരി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഒ.കെ.എംഒഎഫ് സംസ്ഥാന ജനറല്‍ സെക്രടറി ഐ.എസ്. അനില്‍ കുമാര്‍ , മലബാര്‍ മില്‍മ ഓഫീസേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് . സുരേഷ് കുമാര്‍ . പി.എസ്, ജന: സെക്രട്ടറി, സജീഷ് എന്നിവര്‍ സംസാരിച്ചു.