ഉമ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു, ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍
 


കൊച്ചി : കലൂരില്‍ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റര്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘം. എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും.

ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസ് എം എല്‍ എയ്ക്ക് പരിക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ്  ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാണ്‍ സില്‍ക്‌സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്റെ നടപടി. പണം നല്‍കിയ വീട്ടമ്മ തന്നെ പരാതി നല്‍കിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്ത്. അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാലജാമ്യം ലഭിച്ചു. 

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media