ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസികളുടെ നിരോധനം ഉടൻ ഉണ്ടായേക്കും .
ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറൻസികളും രാജ്യത്ത് ഉടനെ നിരോധിച്ച് ഉത്തരവിറക്കും. ക്രിപ്‌റ്റോകറൻസി ട്രേഡിങ് സംബന്ധിച്ച് കർശനനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ നിർദേശമനുസരിച്ചാണിതെന്ന് ധനമന്ത്രി വ്യക്തമാക്കി. സർക്കാർ പുറത്തിറക്കുന്ന വിർച്വൽ കറൻസികൾക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നൽകുക. ഇതിനോട് തുടർന്ന് ബിറ്റ്‌കോയിൻ ഉൾപ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറൻസികളും രാജ്യത്ത് നിരോധിച്ച് ഉത്തരവിറക്കും.