കോഴിക്കോട്:കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.9 കോടി രൂപ ലാഭം. പതിവു പോലെ ഈ വര്‍ഷവും അംഗങ്ങള്‍ക്ക് എട്ട് ശതമാനം ലാഭവിഹിതം നല്‍കാനായെന്ന് ചെയര്‍മാന്‍ ടി.പി. ദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1915ല്‍ കെ ആര്‍ രാമസ്വാമി പ്രസിഡന്റായി 147 അംഗങ്ങളു മായി തുടങ്ങിയതാണ് ബാങ്ക്. അംഗങ്ങളുടെ മൂലധന നിക്ഷേപമായ 1075 രൂപയിലായിരുന്നു തുടക്കം. 1986ല്‍ ആര്‍ബിഐ ലൈസന്‍സ് ലഭിച്ചു. 108 വര്‍ഷംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ബന്‍ ബാങ്കുകളില്‍ ഒന്നായി കാലിക്കറ്റ് കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് മാറി.
ബാങ്കിംഗ് രംഗത്ത് മികച്ച സഹകരണ ബാങ്കുകള്‍ക്ക് ദേശീയ തലത്തില്‍ നല്‍കിവരുന്ന നിരവധി അവാര്‍ഡുകള്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ബാങ്കിന് ലഭിച്ചു വരുന്നു. 2023 സാമ്പത്തിക വര്‍ഷം ബാന്‍കോ ബ്ലൂ റിബണ്‍, എഫ്‌സിബിഎ പുരസ്‌കാരങ്ങള്‍ ലഭിച്ചു. എടി എം, പിഒഎസ്, എന്‍ഇഎഫ്ടി, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ എന്നിവ അര്‍ബന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. കേരളത്തിലെ അര്‍ബന്‍ ബാങ്കുകളെ സംയോജിപ്പിച്ച് പൊതു സോഫ്റ്റ് വെയറിലേക്ക് മാറുന്ന പ്രവര്‍ത്തനം നടക്കുകയാണെന്നും സംസ്ഥാനത്തെ അര്‍ബന്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ ചെയര്‍മാന്‍ കൂടിയായ ടി.പി. ദാസന്‍ പറഞ്ഞു.
ജനറല്‍ മാനേജര്‍ പി. രാഗേഷ്, ഡയറക്ടര്‍മാരായ പി.വി.മാധവന്‍, സി.അശോകന്‍, പി.ആര്‍.സുനില്‍ സിങ്, കെ.പി. അബൂബക്കര്‍, സി.ബാലു, കെ.നീസത്ത്, കെ.പി.സാജിത, കെ.സുഗന്ധി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.