നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി; വരന്‍ പ്രവീണ്‍ നായര്‍
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്‍. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താരം വിവാഹവാര്‍ത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ കൂട്ടായി പ്രവീണിനെ ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്‌നേഹവും നല്‍കുന്നതിന് പ്രവീണിന് നന്ദി എന്നും അര്‍ച്ചന ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. മാലയിടാന്‍ വേണ്ടി രണ്ട് സുഹൃത്തുക്കള്‍ ഇരുവരെയും എടുത്തുയര്‍ന്നുണ്ട് വീഡിയോയില്‍.