കേരളത്തിന്റെ മാലിന്യ പ്രശ്‌നം ഉന്നയിച്ച് മോഹന്‍ലാല്‍ആറ് വര്‍ഷം  മുമ്പ് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് വീണ്ടും ചര്‍ച്ചയാവുന്നു 


 



കേരളത്തെ പേടിപ്പിക്കുന്ന ഭീകരന്‍ ആരാണ് എന്ന് ചോദിച്ചാല്‍ മാലിന്യം എന്ന് മാത്രമേ ഞാന്‍ ഉത്തരം പറയൂ. നമ്മുടെ ഒന്നിലധികം പ്രശ്‌നങ്ങള്‍ക്ക് കാരണം എല്ലായിടത്തും കുമിഞ്ഞുകൂടുന്ന മാലിന്യമാണ്. പകര്‍ച്ച വ്യാധികള്‍ മുതല്‍ അലഞ്ഞ് നടക്കുന്ന നായ്ക്കല്‍ വരെ മാലിന്യക്കൂമ്പാരത്തിന് ചുറ്റും നിന്ന് ഉണ്ടാകുന്നതാണ്. ഞാനടക്കമുള്ള എത്രയോ കലാകാരന്‍മാര്‍ ഇതിനെതിരെ ബോധവത്കരണ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.

എന്നിട്ടും ഒരു കാര്യവുമില്ല. റോഡിനിരുവശത്തെയും മാലിന്യക്കൂമ്പാരം കേരളമെങ്ങും കൂടുകയാണ്. സ്വന്തം വീട്ടിലെ മാലിന്യം പൊതുവഴിയില്‍ ഉപേക്ഷിക്കുന്ന മാന്യന്‍മാര്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. ഞങ്ങള്‍ ഇതെവിടെയാണ് കൊണ്ടുപോയി കളയുക എന്ന കാതലായ ചോദ്യവും നഗരവാസികള്‍ ചോദിക്കുന്നു. ഈ രണ്ടു കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ടതുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ കൃത്യമായ സ്ഥലങ്ങളും സൌകര്യങ്ങളുമുണ്ടാക്കുകയും എന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും വേണം. ഈ യജ്ഞം ഒരു കഠിനവ്രതമായി അങ്ങ് ഏറ്റെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നുമാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media