ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 151.81 പോയന്റ് നേട്ടത്തില്‍ 54,554.66ലും നിഫ്റ്റി 21.80 പോയന്റ് ഉയര്‍ന്ന് 16,280.10 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബങ്ക്, മെറ്റല്‍, ഫാര്‍മ, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്.ഒരുവേള റെക്കോഡ് ഉയരമായ 54,779.6 പോയന്റ് സെന്‍സെക്സ് കീഴടക്കി. പിന്നീട് 54,308 പോയന്റുവരെ താഴുകയുചെയ്തു. നിഫ്റ്റിയാകട്ടെ 16,359 നിലവാരംതൊട്ട് പിന്‍വാങ്ങി.
ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം ശ്രീ സിമന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍ക്ടറല്‍ സൂചികകളില്‍ ഐടി ഒഴികെയുള്ളവ നഷ്ടംനേരിട്ടു. നിഫ്റ്റി മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ രണ്ടുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് രണ്ടുശതമാനവും
സ്മോള്‍ ക്യാപ് ഒരുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.