കസേരയും മേശയും ഉള്‍പ്പെടെ എല്ലാം  മഞ്ഞുകട്ട കൊണ്ട്; ഇന്ത്യയിലെ ആദ്യ ഇഗ്ലൂ കഫെ ഗുല്‍മാര്‍ഗില്‍ 



യാത്ര പ്രേമികളുടെ ഇഷ്ടസ്ഥലമാണ് കാശ്മീര്‍. മഞ്ഞും തണുപ്പും പ്രകൃതിയും മലനിരകളും കശ്മീരിലോട്ട് യാത്രികരെ ആകര്‍ഷിക്കുന്ന ഘടകം. എന്നാല്‍ കാശ്മീരിലേക്കുള്ള യാത്രയ്ക്ക് ഒരു കാരണം കൂടി. ഇഗ്ലൂ കഫെ! ഇന്ത്യയിലെ ആദ്യ ഇഗ്ലൂ കഫെ കാശ്മീരിലാണ്. കാശ്മീരിലെ ഗുല്‍മാര്‍ഗിലാണ് കഫെ തുടങ്ങിയിരിക്കുന്നത്.
എന്താണ് ഇഗ്ലൂകഫെ? മഞ്ഞു കൊണ്ടുനിര്‍മ്മിക്കുന്ന വീടുകളെയാണ് ഇഗ്ലു എന്നറിയപ്പെടുന്നത്. തണുപ്പില്‍ നിന്ന് രക്ഷപെടാന്‍ അന്റാര്‍ട്ടിക്കയിലെ എസ്‌കിമോകളാണ് ഇഗ്ലു നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ ഇഗ്ലു നിര്‍മ്മിക്കാറില്ലെങ്കിലും ആളുകളെ ആകര്‍ഷിക്കാനും മറ്റുമായി നിര്‍മ്മിച്ച് വരുന്നുണ്ട്. എന്നാല്‍ ആദ്യമായാണ് ഇന്ത്യയില്‍ ഇഗ്ലു കഫെ നിര്‍മ്മിക്കുന്നത്. മഞ്ഞുപാളികള്‍ കൊണ്ട് നിര്‍മിച്ച കഫെയാണ് ഇഗ്ലൂ കഫെ എന്നറിയപ്പെടുന്നത്.

കഫേയ്ക്കുള്ളിലുള്ള കസേരയും മേശയും ഉള്‍പ്പെടെ അലങ്കാര വസ്തുക്കള്‍ വരെ മഞ്ഞുകട്ട കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 12 അടി നീളവും 22 അടി വീതിയിലുമാണ് കഫെ പണിതിരിക്കുന്നത്. ഹോട്ടല്‍ ബിസിനസ്സുകാരനായ സെയ്ദ് വസീം ആണ് കഫെയുടെ ഉടമസ്ഥന്‍. സ്വിറ്റ്സര്‍ലന്‍ഡ് യാത്രയ്ക്കിടെയിലെ ഇഗ്ലൂ അനുഭവങ്ങളില്‍ നിന്നാണ് വസീം കൗതുകകരമായ ഇഗ്ലൂ കഫെ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിയത്.എന്തുതന്നെയാണെങ്കിലും പരിസരവാസികള്‍ക്കിടയിലും കശ്മീര്‍ യാത്രാപ്രേമികള്‍ക്കിടയിലും ഇഗ്ലൂ കഫെ സംസാരവിഷയം തന്നെയാണ്. ഒരേ സമയം 16 സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന കഫെ 15 ദിവസം കൊണ്ടാണ് പണി കഴിപ്പിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media