ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഡികെ ശിവകുമാറിന്റെ പഴയ ആര്‍എസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. 'നമസ്‌തേ സദാ വല്‍സലേ മാതൃഭൂമേ' എന്ന ഭാഗം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡികെ രംഗത്തെത്തി. കോണ്‍ഗ്രസ് തന്റെ രക്തത്തിലുണ്ടെന്നും ബിജെപിക്കുള്ള സന്ദേശമാണ് താന്‍ നല്‍കിയതെന്നും ഡികെ ശിവകുമാര്‍ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിനുള്ള സൂചനയാണ് ഡികെയുടേത് എന്നോരാപിച്ച് ബിജെപിയും രംഗത്തെത്തി.