11 ഡിഗ്രീസ് നോര്‍ത്ത് ഡിസംബര്‍ 17 മുതല്‍;  സര്‍ഗാത്മക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും
 


കോഴിക്കോട്: ഇന്ത്യയുടെ വിവിധ സര്‍ഗ്ഗാത്മക മേഖലകളില്‍ നിന്നുള്ള പ്രമുഖരെ ഒരുമിപ്പിക്കുന്ന 11°എന്‍ (11 ഡി?ഗ്രീസ് നോര്‍ത്ത്) ഡിസംബര്‍ 17 മുതല്‍ 20 വരെ താമരശ്ശേരിയിലെ അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ക്യാമ്പസില്‍ നടക്കും. മാത്ര ഡിസൈന്‍ ഫൗണ്ടേഷനാണ് സംഘാടകര്‍. ഡിസംബര്‍ 18, 19 തീയതികളാണ് പ്രധാന പരിപാടി. ഡിസംബര്‍ 20 പബ്ലിക് ഡേ ആയിരിക്കും.11 ക്യൂറേറ്റര്‍മാര്‍ നയിക്കുന്ന 11 ക്യൂറേറ്റഡ് സ്‌പേസുകളാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. സുരേഷ് എരിയാട്ട്, സുമന്ത് ജയകൃഷ്ണന്‍, നാവു, ബോസ് കൃഷ്ണമാചാരി, വി. സുനില്‍, ജീത് തയ്യില്‍, സ്‌നേഹ ലൈപ്പ് പ്രോജക്ട്, അലീഷ്യ സൂസ - ജോര്‍ജ് സീമോണ്‍, വിനു ഡാനിയല്‍, അബിന്‍ ചൗധരി, പുര്‍ബയന്‍ ചാറ്റര്‍ജി എന്നിവരാണ് ക്യൂറേറ്റര്‍മാര്‍. ഓരോ  ക്യൂറേറ്റര്‍ക്കൊപ്പവും അഞ്ച് പ്രാക്ടീഷണര്‍മാര്‍ ഉണ്ടാകും.

11 യുവ പ്രാക്ടീസുകള്‍ സ്‌പേസുകള്‍ ഡിസൈന്‍ ചെയ്യും. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ആര്‍. പീറ്റര്‍ റിച്ച് ഉള്‍പ്പെടെ 11 കലാകാരന്മാര്‍ 11 ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കും. ഐഐഎ കാലിക്കറ്റ് സെന്ററുമായി ചേര്‍ന്ന് ഒരുക്കുന്ന 11 ഡിഗ്രി കോമണ്‍സ് ആണ് 12-ാമത്തെ സ്‌പേസ്.ദ സ്‌പേസ് ബെറ്റ് വീന്‍ ദ നോയ്‌സ് എന്ന തീമില്‍ നടക്കുന്ന പരിപാടിയില്‍ സംവാദങ്ങള്‍, എക്‌സിബിഷനുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പെര്‍ഫോമന്‍സുകള്‍, ഡിസൈന്‍ മാര്‍ക്കറ്റ് എന്നിവ ഉണ്ടാകും. 90-ലധികം പ്രമുഖ പ്രാക്ടീഷണര്‍മാര്‍ 400-ലധികം പങ്കാളികളുമായി ആശയങ്ങള്‍ പങ്കുവെക്കും.

കേരളത്തെ ഒരു ഡിസൈന്‍ ഡെസ്റ്റിനേഷനായി സ്ഥാപിക്കുന്നതില്‍ 11°നോര്‍ത്ത് വലിയ പങ്ക് വഹിക്കുമെന്ന് ആര്‍. വിനോദ് സിറിയക് പറഞ്ഞു.
പബ്ലിക് ഡേയില്‍ സന്ദര്‍ശകര്‍ക്ക് 11 സ്‌പേസുകളും നേരിട്ട് അനുഭവിക്കാം.  ഡിസൈന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചും അംഗീകാരം ലഭിച്ച കേരള ഡിസൈന്‍ നയത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാകുന്ന ഈ ഘട്ടത്തില്‍ 11°നോര്‍ത്ത് സംസ്ഥാനത്തിന്റെ സര്‍ഗാത്മക സാധ്യതകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുക്കും. കേരളത്തിനാകെ പ്രയോജനകരമാകുന്നതിനൊപ്പം യുവ ഡിസൈന്‍ പ്രൊഫഷണലുകള്‍ക്ക് പ്രചോദനവും പുതിയ അവസരങ്ങളും നല്‍കുന്നതായിരിക്കും ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 20-ന് നടക്കുന്ന പൊതുദിനത്തില്‍, 11 ക്യൂറേറ്റര്‍മാരും അവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപപ്പെടുത്തിയ സൃഷ്ടികളും ഇടങ്ങളും പൊതുജനങ്ങള്‍ക്ക് നേരില്‍ കണ്ടറിയാനും അനുഭവിക്കാനും അവസരമൊരുങ്ങും. മികച്ച ഡിസൈന്‍ ദൈനംദിന ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നു എന്ന വിഷയത്തില്‍ ഹ്രസ്വ അവതരണങ്ങളും സംവാദങ്ങളും അന്നേ ദിവസം നടക്കും. ഡിസൈന്‍, സംസ്‌കാരം, പ്രാദേശിക ശാക്തീകരണം എന്നിവയെ പിന്തുണയ്ക്കുകയും സമ്പന്നമാക്കുകയും ചെയ്യാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് 11° നോര്‍ത്തിന്റെ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായി സഹകരിക്കുന്നു.

മാത്ര ഡിസൈന്‍ ഫൗണ്ടേഷന്‍ ഡയരക്റ്റര്‍ വിനോദ് സിറിയക്, മാത്ര ഡിസൈന്‍ ഫൗണ്ടേഷന്‍ ഡരക്റ്റമാരായ വിവേക് പി.പി, ടോണി ജോസഫ്, ബ്രിജേഷ് ഷൈജല്‍, കോര്‍ ടീമം?ഗം സോണിയ ടോണി, 11ഡി?ഗ്രീസ് നോര്‍ത്ത് ഓപ്പറേഷന്‍ ഡയരക്റ്റര്‍ ബബിത രാജ്, ക്രിയേറ്റിവ് ഡയരക്റ്റര്‍ അയിഷ നര്‍?ഗീസ് കാദിരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media