സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞത്  സുധാകരന്‍ കാണിച്ചത് ചെറ്റത്തരമെന്നാണ്: എ.കെ.ബാലന്‍
 


തിരുവനന്തപുരം: സിപിഎം വിട്ട് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം' പ്രയോഗത്തെ ന്യായീകരിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്‍. ജി. സുധാകരന്‍ കാണിച്ചത് 'ചെറ്റത്തരമെന്ന' മുഖ്യമന്ത്രിയുടെ പ്രയോഗം ചര്‍ച്ചയാക്കേണ്ടേ കാര്യമില്ലെന്നാണ് ബാലന്റെ വാദം.  മുഖ്യമന്ത്രി ജി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് പറഞ്ഞതെന്നാണ് ബാലന്റെ ന്യായീകരണം. വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചപ്പോള്‍ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു.  ജി സുധാകരന്‍ അധഃപതിച്ച് പോയതില്‍ വിഷമമുണ്ടെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണ് ജി സുധാകരന്‍ ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലന്‍ പറഞ്ഞു. 

ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ സഹായത്തോടെ സുധാകരന് വോട്ട് പിടിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നും ബാലന്‍ ചോദിച്ചു. 

പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി.സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനാണ് 'ചെറ്റത്തരം' പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media