ഇഷ്ട ഭക്ഷണം പിസ്സ; ജീവിതകാലം മുഴുവന്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി
ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരമായ ഭാരോദ്വഹന തരാം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിസ്സ സൗജന്യമായി നല്‍കുമെന്ന് ഡോമിനോസ് ഇന്ത്യ അറിയിച്ചു. നേട്ടം കൈവരിച്ചതിന് പിന്നാലെ ചാനു പിസ്സ തന്റെ ഇഷ്ട ഭക്ഷണമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോമിനോസ് പ്രഖ്യാപനം നടത്തിയത്. താരത്തെ അഭിനന്ദിച്ച് കമ്പനി ട്വിറ്ററില്‍ പങ്കു വച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവന്‍ ചാനുവിന് പിസ്സ സൗജന്യമായി നല്‍കുമെന്ന വിവരം അറിയിച്ചത്.
പരിശീലനത്തിന്റെയും മറ്റും ഭാഗമായി ചാനു കഴിഞ്ഞ നാല് വര്‍ഷമായി സാലഡുകള്‍ മാത്രമാണ് കഴിച്ചിരുന്നത്. ഇനിയിപ്പോള്‍ ഐസ്‌ക്രീം, കേക്ക് പോലെ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ആദ്യം പിസ്സ കഴിക്കണമെന്ന് മീരാബായ് ചാനു മറുപടി നല്‍കിയത്.