താര ദമ്പതികള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായികയായി ശങ്കറിന്റെ മകള്‍
തമിഴ് സിനിമാലോകത്തെ പ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും നിര്‍മ്മിക്കുന്ന മിഴ് താരം കാര്‍ത്തി നായകനാകുന്ന വിരുമന്‍ എന്ന പുതിയ സിനിമയിലെ നായികയായി തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ശങ്കറിന്റെ ഇളയമകളായ അതിഥി.ചിത്രം സംവിധാനം ചെയ്യുന്നത് എം മുത്തയ്യ ആണ്.
സെപ്റ്റംബര്‍ 18 മുതല്‍ സിനിമയുടെ ചിത്രീകരണം തേനിയില്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊമ്പന്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിയും സംവിധായകന്‍ എം. മുത്തയ്യയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മാണം.
ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷന്‍ എന്റെര്‍റ്റൈനെറാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ത്തിക്ക് പുറമേ രാജ് കിരണ്‍, പ്രകാശ് രാജ്, സൂരിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. തെന്നിന്ത്യയിലെ പ്രധാന അഭിനേതാക്കളായ നിരവധിപേരും ചിത്രത്തിലുണ്ട്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. അതിഥി ഷങ്കറിനെ വിരുമനിലേക്ക് സ്വാഗതം ചെയ്യുന്നതായും നിര്‍മാതാവ് കൂടിയായ സൂര്യ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തില്‍ നിന്നുള്ള അതിഥിയുടെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഷങ്കറിന്റെ മൂത്തമകളായ ഐശ്വര്യയുടെ വിവാഹം ഈ വര്‍ഷം ജൂണ്‍ 27ന് നടന്നിരുന്നത് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ടിഎന്‍പിഎല്‍ ക്രിക്കറ്റ് താരം രോഹിത്ത് ആണ് ഐശ്വര്യ ഷങ്കറിനെ വിവാഹം ചെയ്തിരിക്കുന്നത്.ഷങ്കറിന്റെ മൂത്തമകളായ ഐശ്വര്യയുടെ വിവാഹം ഈ വര്‍ഷം ജൂണ്‍ 27ന് നടന്നിരുന്നത് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ടിഎന്‍പിഎല്‍ ക്രിക്കറ്റ് താരം രോഹിത്ത് ആണ് ഐശ്വര്യ ഷങ്കറിനെ വിവാഹം ചെയ്തിരിക്കുന്നത്.