ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് വീണ്ടും; കാവ്യയുടെ അച്ഛന്റെയും അമ്മയുടെയും മൊഴിയെടുത്തു
 



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ(Actress attack case) തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവന്റെ(Kavya Madhavan) മാതാപിതാക്കളുടേയും ദിലീപിന്റെ(Dileep) സഹോദരിയുടേയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്(crime branch). അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്. കാവ്യയുടെ ഫോണ്‍ നമ്പറിന്റേയും ബാങ്ക് ലോക്കറിന്റേയും വിവരങ്ങള്‍ തേടാനാണ് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ കാവ്യയുടെ പങ്ക് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്.

കാവ്യക്ക് പനമ്പിള്ളി നഗറിലുള്ള സ്വകാര്യബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നെന്നും അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അച്ഛന്‍ മാധവന്റെ മൊഴിയെടുത്തത്. 
സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ സംബന്ധിച്ചായിരുന്നു ചോദ്യങ്ങളേറെയും. ഈ നമ്പര്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്ന കാവ്യയുടെ വാദം തെറ്റാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. മൊബൈല്‍ സേവന ദാതാക്കളുടെ രേഖകളുടെ അടിസ്ഥാനത്തില്‍ കാവ്യയുടെ അമ്മയുടെ പേരിലാണ് സിം എടുത്തതെന്നും കാവ്യയുടെ വാദം നുണയാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത തേടിയാണ് അമ്മ ശ്യാമളയുടെ മൊഴിയെടുത്തത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media