പെട്രോള്‍ വില 90 രൂപയിലേക്ക്,
ഇന്നും കുതിച്ചുയര്‍ന്ന് ഇന്ധന വില
കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. വിവിധ നഗരങ്ങളില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഉയര്‍ന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പെട്രോളിന് 90 പൈസയും ഡീസലിന് 95 പൈസയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 89.73 രൂപയാണ് വില. ഡീസലിന് 83.91 രൂപയും.
രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് ഇന്ന് മറികടന്നത്. കൊച്ചിയില്‍ പെട്രോളിന് 87.79 രൂപയാണ് വില. ഡീസലിന് 82.05 രൂപയും. കോഴിക്കോട് 88.16 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 82.44 രൂപയും.
പ്രധാന മെട്രോനഗരങ്ങളായ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇന്ധന വില റെക്കോര്‍ഡിലെത്തി. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 87.85 രൂപയാണ് വില.