കോഴിക്കോട്: മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ
പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെയാണ് പുതിയ നിയമനം. കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായിരുന്നു എ പ്രദീപ് കുമാര്‍. അന്താരാഷ്ട്രതലത്തില്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തെ ഉയര്‍ത്തിയതിലൂടെ പ്രശസ്തനായ എംഎല്‍എയാണ് എ പ്രദീപ് കുമാര്‍. എസ്എഫ്ഐ-ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. പ്രിസം പദ്ധതി വഴി സ്‌കൂളുകള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് എ പ്രദീപ് കുമാര്‍.