ലോകകോടീശ്വരന്‍; ഹുറൂണ്‍ പട്ടികയില്‍ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്


ദില്ലിി: ഹുറൂണ്‍ പുറത്തുവിട്ട ലോകകോടീശ്വരന്‍മാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഇടംനേടി. ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021 എന്ന പേരില്‍ പുറത്തിറക്കിയ പട്ടികയില്‍ രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണുള്ളത്. 6.09 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ചൊവ്വാഴ്ചയാണ് ലോകത്തെ അതിസമ്പന്നരുടെ പട്ടിക ഹുറൂണ്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ മൊത്തം സ്വത്തില്‍ 24 ശതമാനം വര്‍ധനയാണുണ്ടായത്. ഇതോടെ മൊത്തം ആസ്തി 83 ബില്യണ്‍ ഡോളര്‍ (ഏകദേശം 6.09 ലക്ഷം കോടി രൂപ) ആയി ഉയര്‍ന്നു. അംബാനിയെ കൂടാതെ ഗൗതം അദാനി, ശിവ് നാടാര്‍, ലക്ഷ്മി മിട്ടാല്‍, സൈറസ് പൂനവല്ല എന്നിവരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 2.34 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും പട്ടികയില്‍ 48-ാം സ്ഥാനത്താണുള്ളത്.
എച്ച്‌സിഎല്‍ ടെക്‌നോളജീസ് സ്ഥാപകന്‍ ശിവ് നാടാര്‍ പട്ടികയില്‍ 58-ാം സ്ഥാനും കരസ്ഥമാക്കി. 1.94 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 1.40 ലക്ഷം കോടിയുമായി ലക്ഷ്മി എന്‍ മിട്ടാല്‍ 104-ാം സ്ഥാനത്തും 1.35 ലക്ഷം കോടി രൂപയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവല്ല 113-ാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയില്‍ ആകെ 209 ശതകോടീശ്വരന്മാരാണുള്ളത്. ഇതില്‍ 177 പേര്‍ ഇന്ത്യയിലും 689 പേര്‍ യുഎസിലുമാണ് താമസിക്കുന്നത്.

ഹുറൂണിന്റെ പട്ടികയില്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ആമസോണ്‍ ചീഫ് ജെഫ് ബൊസോസിനെ മറികടന്നാണ് മസ്‌ക് ഈ നേട്ടത്തിനുടമയായത്. 328 ശതമാനം വര്‍ധിച്ച് 197 ബില്യണ്‍ ഡോളറാണ് മസ്‌ക്കിന്റെ മൊത്തം ആസ്തി. ഒരു വര്‍ഷത്തിനിടെ 151 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media