ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ്ചെയ്തു. ബാങ്ക്, ഐടി ഓഹരികളാണ് സൂചികകള്‍ക്ക് കരുത്തായത്. സെന്‍സെക്സ് 125.13 പോയന്റ് ഉയര്‍ന്ന് 54,402.85 ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തില്‍ 16,258.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് വ്യാപിക്കുന്നതും ഡോളറിന്റെ കുതിപ്പില്‍ കമ്മോഡിറ്റി വിലകളിലുണ്ടായ ഇടിവുമാണ് വിപണിയെ സ്വാധീനിച്ചു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
സെക്ടറല്‍ സൂചികകളില്‍, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് തുടങ്ങിയവ 1.5-2 ശതമാനത്തോളം ഉയര്‍ന്നു. അതേസമയം ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.6-1 ശതമാനം നഷ്ടമുണ്ടാക്കി. രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 74.26ലായിരുന്നു ക്ലോസിങ്. 74.21-74.29 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.