മത സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന
രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം
നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം
പാലാ: മത സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനം. പാലാ ഡിവൈഎസ്?പി ഷാജു ജോസി?ന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ മത സമുദായ നേതാക്കളുെടെ യോ?ഗത്തിലാണ് തീരുമാനം. പാലാ ബിഷപ്പി?ന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് പാലായിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് പൊലീസ്? വിവിധ കക്ഷികളുടെ വിളിച്ചത്.
വര്‍ഗീയ പരാമര്‍ശങ്ങളും കമന്റുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്?.പി അറിയിച്ചു.