മില്‍മ ഉത്പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം
കോഴിക്കോട്: ദേശീയ ക്ഷീരദിനാഘോഷത്തിന്റെയും ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ ജന്മശതാബ്ദി വര്‍ഷാഘോഷത്തിന്റെയും ഭാഗമായി മില്‍മ ഉത്പ്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാം. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ നവബര്‍ 26, 27 തിയ്യതികളിലാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ കോഴിക്കോട് ഡെയറിയുടെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട മില്‍മ ഷോപ്പികളില്‍ നിന്നാണ് ഡിസ്‌കൗണ്ട് നിരക്കില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങാനാവുക.
എരഞ്ഞിപ്പാലം, മാങ്കാവ്, പുതിയറ, കുന്ദമംഗലം എന്നിവിടങ്ങളിലെ മില്‍മ ഷോപ്പികള്‍, കോട്ടൂളി മില്‍മ ഗ്രീന്‍ എന്നിവിടങ്ങളിലാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുക. പൊതുജനങ്ങള്‍ക്ക് മില്‍മയുടെ വിവിധ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വാങ്ങുന്നതിനും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഡെയറി സീനിയര്‍ മാനേജന്‍ ഷാജിമോന്‍ കെ.കെ. അറിയിച്ചു.