സല്‍മാന്‍ ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞ ഉദ്യേഗസ്ഥന് പരിതോഷികം
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥന് പാരിതോഷികം. ഇയാള്‍ക്കെതിരെ നടപടിയെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് പാരാമിലിട്ടറി ഇക്കാര്യം അറിയിച്ചത്. ജോലിയില്‍ ആത്മാര്‍ത്ഥതയും പ്രൊഫഷണലിസവും കാണിച്ച ഉദ്യോഗസ്ഥന് അര്‍ഹിക്കുന്ന പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം.
കഴിഞ്ഞ ചൊവ്വാഴ ആയിരുന്നു ടൈഗര്‍ 3 എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി റഷ്യയിലേക്ക് പോകാന്‍ നടി കത്രീന കൈഫിനൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ സല്‍മാനെയാണ് സെക്യൂരിറ്റി ക്ലിയറന്‍സിനായി ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി പ്രചരിച്ചിരുന്നു.