വോട്ടര്‍ ഐഡി കാര്‍ഡും ഡിജിറ്റല്‍; ഇനി എവിടെനിന്ന് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം


ദില്ലി : വോട്ടര്‍ ഐഡി കാര്‍ഡ് അഥവാ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് ഇനി മുതല്‍ എവിടെനിന്ന് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് വോട്ടര്‍ ഐഡി കാര്‍ഡും ഡിജിറ്റല്‍ ആക്കിയിരിക്കുകയാണ്. ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇ-ഇപിഐസി- e-EPIC) എന്നാണ് ഈ ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ അറിയപ്പെടുക. എഡിറ്റ് ചെയ്യാനാകാത്തതും സുരക്ഷിതവുമായ പിഡിഎഫ് പതിപ്പാണ് ഈ
്പുതിയ സംവിധാനം അനുസരിച്ച് വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാനും ഈ ഡിജിറ്റല്‍ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാനും കഴിയും. ദേശീയ വോട്ടര്‍ ദിനമായ ജനുവരി 25നാണ് ഇലക്ഷന്‍ കമ്മീഷന്‍ പുതിയ സംവിധാനം അവതരിപ്പിച്ചത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇപിഐസി കാര്‍ഡുകള്‍ പുറത്തിറക്കിയത്. അഞ്ച് പുതിയ വോട്ടര്‍മാര്‍ക്ക് ഇ-ഇപിഐസി, ഇപിഐസി കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പുതിയ സംവിധാനത്തിന് തുടക്കമിട്ടത്.

വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. അപേക്ഷ സമര്‍പ്പിച്ചയുടന്‍ ഇ-ഇപിഐസി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. വോട്ടര്‍മാര്‍ക്ക് സൗകര്യമനുസരിച്ച് കാര്‍ഡ് പ്രിന്റ് ചെയ്യാനോ സ്വയം ലാമിനേറ്റ് ചെയ്യാനോ ഡിജിറ്റലായി സൂക്ഷിക്കാനോ കഴിയും. പുതിയ രജിസ്‌ട്രേഷന് ശേഷം ഇഷ്യു ചെയ്യുന്ന വോട്ടര്‍ ഇപിഐസി കാര്‍ഡിന് പുറമേയാണ് ഈ ഇ-ഇപിഐസി കാര്‍ഡുകള്‍ ലഭിക്കുക. ഇ-ഇപിഐസി വോട്ടര്‍ക്ക് ഡിജിലോക്കറില്‍ അപ്ലോഡ് ചെയ്യാനും മറ്റ് രേഖകള്‍ക്കൊപ്പം സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും.

വോട്ടര്‍ പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും ഇ-ഇപിഐസി ഡൗണ്‍ലോഡ് ചെയ്യാം. വോട്ടര്‍ ഐഡി നഷ്ടമായവര്‍ക്ക് വോട്ടര്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ http://electoralsearch.in/ ല്‍ പേര് സെര്‍ച്ച് ചെയ്ത് വോട്ടേഴ്സ് ഐഡി നമ്പര്‍ കണ്ടെത്തിയ ശേഷം ഇ-ഇപിഐസി ഡൗണ്‍ലോഡ് ചെയ്യാം. ഇനി എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്ന് നോക്കാം.

ഇവയില്‍ ഏതെങ്കിലും ഒന്നില്‍ കയറി രജിസ്റ്റര്‍ അല്ലെങ്കില്‍ ലോഗിന്‍ ചെയ്യുക.
മെനുവില്‍ നിന്ന് ഡൗണ്‍ലോഡ് ഇ-ഇപിഐസി തിരഞ്ഞെടുക്കുക.
വോട്ടര്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ റഫറന്‍സ് നമ്പര്‍ നല്‍കുക.
മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒടിപി ലഭിക്കും. അതുപയോഗിച്ച് വെരിഫൈ ചെയ്യുക.
ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക
മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഇ-കെവൈസി (e-KYC) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അതില്‍ വിവരങ്ങള്‍ നല്‍കുക.
ഫേസ് ലൈവ്നെസ്സ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്ത് കെവൈസി പൂര്‍ത്തിയാക്കുക.
ഇത്രയും ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇ-ഇപിഐസി ഡൗണ്‍ലോഡ് ചെയ്യാം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media