സാംസങിന്റെ ഏറ്റവും വിലക്കുറവുള്ള
5ജി ഫോണ്‍, ഗാലക്സി A32 എത്തി
5ജി ഫോണുകള്‍ക്ക് വില കുറയുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ 5ജി കണക്ടിവിറ്റി ഇപ്പോഴും അകലെയാണെങ്കിലും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണയില്‍ എത്തിത്തുടങ്ങി. പുതുതായി എത്തിയ വണ്‍പ്ലസ് നോര്‍ഡ്, വിവോ V20 പ്രോ, മോട്ടോ ജി 5ജി തുടങ്ങിയ പുത്തന്‍ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്കെല്ലാം വില കുറവാണ്. ഈ നിരയിലേക്ക് സാംസങിനെയും ഫോണ്‍ അടുത്തിടെ അവതരിപ്പിച്ചു.
ഗാലക്സി A32 ആണ് സാംസങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍. 5ജി നെറ്റവര്‍ക്ക് തയ്യാറായ യൂറോപ്യന്‍ വിപണിയിലാണ് തത്കാലം സാംസങ് ഗാലക്സി A32 ലഭ്യമാവുക. 279 യൂറോ (ഏകദേശം 24,800 രൂപ) ആണ് ഗാലക്സി A32-ന്റെ 64 ജിബി പതിപ്പിന്. അതെ സമയം 128 ജിബി പതിപ്പിന് 299 യൂറോ (ഏകദേശം 26,600 രൂപ) ആണ് വില. റാം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സാംസങ് പുറത്ത് വിട്ടിട്ടില്ല. 4 ജിബി, 6 ജിബി, 8 ജിബി പതിപ്പുകളില്‍ ഗാലക്സി A32 വില്പനക്കെത്തും എന്നാണ് വിവരം. ഔസം ബ്ലാക്ക്, ഔസം ബ്ലൂ, ഔസം വയലറ്റ്, ഔസം വൈറ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് ഗാലക്സി A32 അവതരിപ്പിച്ചിരിക്കുന്നത്.