ആമസോണില്‍ പാസ്‌പോര്‍ട്ട് കവര്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് കവറിനൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ടും
ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് നമുക്കൊരു ശീലമാണ്. വലികൂടിയതും വില കുറഞ്ഞതുമായ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനാണ് നമുക്ക് കൂടുതല്‍ താല്‍പ്പര്യവും.
വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിന് ഉണ്ടായ അനുഭവം ഇതുവരെ മറ്റാര്‍ക്കും ഉണ്ടായിട്ടുണ്ടാകില്ല. ഒക്ടോബര്‍ 30 ന് ആമസോണില്‍ നിന്ന് ഒരു പാസ് പോട്ട് കവര്‍ ഓര്‍ഡര്‍ ചെയ്ത മിഥുന് . നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്.
പാസ്പോര്‍ട്ട് കവറിനൊപ്പം ആരുടേതാണെന്ന് അറിയാത്ത ഒരു പാസ്പോര്‍ട്ട് കൂടി അതിനൊപ്പം ലഭിച്ചു. ഉടന്‍ തന്നെ ആമോസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഈ സംഭവം ഇനി ആവര്‍ത്തിക്കില്ല എന്ന മറുപടി മാത്രമാണ് ലഭിച്ചത്.
തൃശൂര്‍ കുന്നംകുളം സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ ഒറിജിനല്‍ പാസ്പോര്‍ട്ട് ആണ് കവറിലുണ്ടായിരുന്നത്. അച്ഛന്റെ പേര് ബഷീര്‍ എന്നും അമ്മയുടെ പേര് അസ്മാബി എന്നും പാസ്‌പോര്‍ട്ടിലുണ്ട്.
തൃശൂര്‍ കുന്നംകുളം സ്വദേശിനി അസ്മാബിയുടെ മകന്‍ മുഹമ്മദ് സാലിഹിന്റെ പാസ്പോര്‍ട്ടാണ് കാണാതായത്. ആമസോണ്‍ വഴി പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച് നോക്കി പോരായെന്ന് തോന്നി തിരിച്ചുനല്‍കി. പകരം വേറെ ഓര്‍ഡര്‍ ചെയ്തു.
എന്നാല്‍ പാസ് പോര്‍ട്ട് തിരിച്ചു നല്‍കിയ കവറില്‍ പെട്ടുപോയ കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് വാര്‍ത്തകള്‍ കണ്ടതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് മിഥുന്‍ എന്നയാളുടെ പക്കല്‍ ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു.